‘തിരുവനന്തപുരത്ത് പോസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ് ; പറ്റിക്കരുത് പ്രവാസികളെ – അഷ്‌റഫ് താമരശ്ശേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കൊവിഡ് പരിശോധനയുടെ അപാകതകള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കോവിഡ് ടെസ്റ്റിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെ തുറന്ന് കാട്ടുകയാണ് ഗള്‍ഫിലെ സാമൂഹികപ്രവര്‍ത്തകന്‍ അഷ്റഫ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ. തിരുവനന്തപുരം വിമാനത്താവളത്തില്‍ തനിക്ക് ഉണ്ടായ അനുഭവമാണ് അഷ്‌റഫ് പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്നതിന് വേണ്ടി കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവായപ്പോള്‍ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചെങ്കിലും അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ‘രണ്ട് ദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (ജി9447)തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.

24 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആറിന്റെ റിസള്‍ട്ട് ആണെങ്കില്‍ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാത്ത മറുപടി. ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും,’ അഷ്‌റഫ് പറയുന്നു.

‘പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പരിശോധന നടത്തിയപ്പോള്‍ കൊവിഡ് നെഗറ്റീവായെന്നും അദ്ദേഹം പറഞ്ഞു. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന ഐക്‌സ് 413 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാന്‍ കാലംം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റിന് വിധേയമായി. അരമണിക്കൂര്‍ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റീവായെന്നും,’ അഷ്‌റഫ് പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കെത്തിയപ്പോള്‍ തന്റെ കൊവിഡ് മാറിയെന്നും കേരളത്തിലെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...