പുതുവർഷത്തിൽ മാറ്റാം ഈ അഞ്ചു ശീലങ്ങൾ ; ചെറുപ്പമായിരിക്കാം എന്നെന്നും

For full experience, Download our mobile application:
Get it on Google Play

ചില ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ചർമ സംരക്ഷണത്തിനുവേണ്ടിയാകുമ്പോൾ അവ മാറ്റിയേ തീരൂ. തെറ്റായ ശീലങ്ങൾ ചർമത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രായക്കൂടുതൽ തോന്നിക്കാനുള്ള പ്രധാന കാരണം ഈ തെറ്റായ ശീലങ്ങളാണ്. പുതുവർഷത്തിൽ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ ഉൾപ്പെടുത്തി ഇവ പരിഹരിച്ച് ചെറുപ്പം നിലനിർത്താം.

• മോയിസ്ച്യുറൈസിങ്
എണ്ണമയമുള്ള ചർമമല്ലേ, അതുകൊണ്ട് മോയിസ്ച്യുറൈസിങ് ക്രീമുകളൊന്നും ഉപയോഗിക്കേണ്ട എന്ന് ചിലരങ്ങു തീരുമാനിച്ചുകളയും. ചർമത്തെ മോയിസ്ച്യുറൈസ് ചെയ്യാൻവേണ്ട അളവിലുള്ള എണ്ണ ചർമം തന്നെ ഉൽപാദിപ്പിക്കുമ്പോൾ എന്തിനാണ് വേറെ ക്രീം എന്നായിരിക്കും അവരുടെ ചിന്ത. എന്നാൽ എണ്ണമയമുള്ള ചർമമുള്ളവർ വാട്ടർ ബേസ്ഡായ മോയിസ്ച്യുറൈസിങ് ക്രീം വേണം ഉപയോഗിക്കാൻ. ക്രീം പോലെയുള്ളവ ഉപയോഗിക്കാൻ പാടില്ല. ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം പുരട്ടുകയും പുറത്തു പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ലോഷൻ പുരട്ടുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

• കുളി
ചൂടുവെള്ളത്തിൽ ദീർഘനേരം നീളുന്ന കുളി ചർമത്തിനു വളരെ ദോഷം ചെയ്യും. ഇത് ചർമത്തെ വല്ലാതെ വരണ്ടതാക്കും. ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം ക്ലെൻസിങ്ങിനു കൊടുക്കാൻ ശ്രദ്ധിക്കണം. കുളികഴിഞ്ഞു വന്നാലുടൻ ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം അപ്ലൈ ചെയ്യാം.

• സൺസ്ക്രീൻ ലോഷൻ
ഏതുവിഭാഗത്തിൽപ്പെട്ട ചർമവുമാകട്ടെ. ദയവായി സൺസ്ക്രീൻ ക്രീമുകളോ ലോഷനോ മിസ് ചെയ്യരുത്. പുറത്തു പോകുമ്പോഴും വീടിനുള്ളിലായിരിക്കുമ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാം. സൂര്യതാപത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ അവയ്ക്കു കഴിയും. അന്തരീക്ഷ മലിനീകരണത്തിൽനിന്നും ചർമത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.

• മേക്കപ് മാറ്റാം
മേക്കപ് ഇഷ്ടമുള്ളവർ അത് തീർച്ചയായും ധരിക്കണം. പക്ഷേ മേക്കപ്പിടാൻ ശുഷ്കാന്തി കാണിക്കുന്ന പലരും ഉറങ്ങും മുൻപ് അത് മാറ്റാൻ ശ്രദ്ധിക്കാറില്ല. ഈ പ്രവണത തീരെ ശരിയല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് മുഖത്തെ മേക്കപ് വൃത്തിയായി നീക്കം ചെയ്യണം. മാത്രമല്ല മേക്കപ്പിടാൻ ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവയും ഐലൈനർ, ലിപ്സ്റ്റിക് പോലെയുള്ള സ്വകാര്യമേക്കപ് വസ്തുക്കളും മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്.

• ഓവറാക്കരുത്
ചിലർക്ക് ഒന്നും മിതമായി ചെയ്യാനറിയില്ല. എല്ലാം ഓവറാക്കിയാണ് ശീലം. ചർമസംരക്ഷണമെന്നു പറഞ്ഞ് ആവശ്യമില്ലാത്ത ക്രീം, സിറം, മാസ്ക്കുകൾ എന്നിവ വാരിവലിച്ചുപയോഗിക്കുന്ന ശീലം ചിലർക്കുണ്ട്. അതൊട്ടും നല്ലതല്ല. ചർമത്തിന് ആവശ്യമായ ഗുണങ്ങൾ ലഭിക്കുന്ന തരത്തിലുള്ള വസ്തുക്കൾ വളരെ മിതമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൗന്ദര്യസംരക്ഷണ വസ്തുക്കളുടെ ഉപയോഗം അമിതമായാൽ അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന കാര്യം ഓർമയിൽ വയ്ക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...