ഒറ്റ ദിവസം 5 ലക്ഷം യാത്രക്കാർ ; ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഒറ്റ ദിവസം 5 ലക്ഷം യാത്രക്കാരുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം. ഇന്നലെ ഒറ്റ ദിവസമാണ് ഇത്രയധികം ആളുകള‍ുമായി ഇന്ത്യൻ വ്യോമയാനരംഗം നേട്ടം കരസ്ഥമാക്കിയത്. 3173 വിമാനങ്ങളിലായി അഞ്ച് ലക്ഷം ആഭ്യന്തര യാത്രക്കാരാണ് യാത്ര ചെയ്തത്. വംബർ എട്ടാം തീയതി 4.9 ലക്ഷം പേരും നവംബർ ഒമ്പതാം തീയതി 4.96 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തിരുന്നു. നവംബർ 14,15 തീയതികളിൽ യഥാക്രമം 4.97 ലക്ഷവും 4.99 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തു. നവംബർ 16ന് 4.98 ലക്ഷം പേരും വിമാനങ്ങളിൽ യാത്ര ചെയ്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ എയർ ട്രാഫിക്കിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ദീപാവലി തുടങ്ങിയതും വിവാഹസീസണ് തുടക്കം കുറിച്ചതും സ്കൂൾ അവധിയുമാണ് യാത്രക്കാരുടെ എണ്ണം റെക്കോഡിലെത്തുന്നതിനുള്ള കാരണം. ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ വലിയ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിമാനയാത്രക്കാരുടെ റെക്കോഡുകൾ സംബന്ധിച്ച കണക്കുകൾ പുറത്ത് വരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...