ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന പ്രതികൾ പോലീസ് വാഹനത്തേയും ഇടിച്ച് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിൻതുടർന്ന് പിടി കൂടി. പുലർച്ചെ രണ്ടു മണിയ്ക്കാണ് സംഭവം. ദേശീയപാതയിൽ പട്രോളിംഗിന് ഇറങ്ങിയതായിരുന്നു വടക്കഞ്ചേരി പോലീസ്. കഴിഞ്ഞ ഓഴ്ച്ചയായി റോഡിൽ നിര്‍ത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒരു സംഘം ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ അവിടത്തെ പോലീസ് ശ്രമിച്ചിരുന്നു. വാളയാറിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്ക് അറിയിപ്പ് പോയി. പ്രതികൾ സഞ്ചരിച്ച യുപി രജിസ്ട്രേഷനിലുള്ള ലോറിയ്ക്കു കൈകാണിച്ചെങ്കിലും പോലീസ് വാഹനത്തേയും ഇടിച്ചിട്ട് സംഘം നിർത്താതെ പോയി. പന്നിയങ്കര ടോൾ പ്ലാസയിലെ ഗേറ്റും ഇടിച്ച് തകർത്തായിരുന്നു പോക്ക്.

പിൻതുടർന്ന് വടക്കഞ്ചേരി പോലീസ് പിടിച്ചു. ഇറങ്ങി ഓടിയ അഞ്ചു പേരെയും പോലീസ് വാണിയം പാറയിൽ വെച്ച് ഓടിച്ചിട്ട് പിടിച്ചു. ഇവർ സ്ഥിരമായി നിർത്തിയിട്ട വണ്ടികളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണ്. ഇവരുടെ വാഹനത്തിൽ ഇതിനായി വലത് ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. പ്രതികൾക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...