അടിമലത്തുറയിൽ കടലിൽ കാണാതായ 12കാരനായി തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി നടന്ന തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പോലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ കെ.ജി.പ്രസാദ് എന്നിവരുൾപ്പെട്ട സംഘം ഉടൻ വള്ളവുമായി പൊഴിയിലെത്തി.

മത്സ്യത്തൊഴിലാളി അന്തോണീസും ഒപ്പം ചേർന്ന് മുങ്ങിത്താഴ്ന്ന നിലയിൽ കണ്ട വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ധവുവച്ചപുരം സ്വദേശിനിയായ ഇവരെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി കോസ്റ്റൽ പോലീസ് പറഞ്ഞു. വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...