തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം, അഞ്ച് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് തടഞ്ഞുവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പൊലീസ് സ്വമേധയ എടുത്ത കേസിലാണ് നടപടി. ബിജെപി നഗരസഭാ കണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച വൈകീട്ടായിരുന്നു ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവച്ചത്.

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധമായിരുന്നു രാഷ്ട്രീയ സമൂഹിക രംഗത്തുനിന്നും ഉയര്‍ന്നന്നത്. തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...