കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍ ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് മിഥുൻ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്തമൻ വഴങ്ങിയിരുന്നില്ല. ഇതിന്‍റെ വൈരാഗ്യത്തിലാരുന്നു ചൊവ്വാഴ്ചയിലെ ആക്രമണം.

മിഥുന്‍റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ കാട്ടാക്കട കൊറ്റംപള്ളിയിൽ വളഞ്ഞിട്ട് ആക്രമിച്ചു. തലക്കും ഇടതു കക്ഷത്തിനും സംഘം തലങ്ങും വിലങ്ങും വെട്ടി. തലക്ക് ഗുരുതരമായി പരിക്കേറ്റ ഉത്തമന്‍റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരും കൊലപാതക കേസുകളിൽ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...