മുംബൈയിൽ ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ; സുരക്ഷാ ശക്തമാക്കി പോലീസ്…!

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബൈ പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കോൾ ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം തുടർനടപടികൾക്കായി ലോക്കൽ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വസതിക്ക് സമീപത്തു നിന്നും ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ടാക്സി വിളിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായുള്ള ലോറൻസ് ബിഷ്ണോയിയുടെ ബന്ധത്തെക്കുറിച്ചുള്ള എൻഐഎ റിപ്പോർട്ടിന് പിന്നാലെ തിഹാർ ജയിലിലാണ് 31 വയസുകാരനായ ഈ മാഫിയാ തലവനുള്ളത്. എന്നാൽ ജയിലിനുള്ളിൽ നിന്ന് തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്ന 700ൽ അധികം ഷാർപ്പ് ഷൂട്ടർമാരാണ് ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളത്. സൽമാൻ ഖാന്‍റെ വീടിനെതിരായ ആക്രമണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ലോറൻസ് ബിഷ്ണോയി മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന അജ്ഞാത സന്ദേശം വന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...