ബിപി കൂടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഉയർന്ന രക്തസമ്മർദ്ദം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. തലകറക്കം, വയറുവേദന, കടുത്ത ഉത്കണ്ഠ, മൂക്കിൽ നിന്ന് രക്തസ്രാവം, കഠിനമായ തലവേദന, ശ്വാസതടസ്സം എന്നിവയാണ് എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ബിപി കൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, കണ്ണുകൾക്ക് കേടുപാടുകൾ, വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെടൽ തുടങ്ങിയ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ലളിതവും എന്നാൽ ഫലപ്രദവുമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രധാന മാർ​ഗം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുകയും സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ പോലുള്ള സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

രക്തസമ്മർദ്ദം നിയന്ത്രണത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പതിവായി വ്യായാമം ചെയ്യുക : രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ ദിവസവും 20 മിനുട്ട് വ്യായാമം പ്രധാനമാണ്. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, നൃത്തം തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ നല്ലതാണ്.
——-
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. വാഴപ്പഴം, അവോക്കാഡോ, ചീര, കൂൺ, കടല, ബ്രൊക്കോളി, ഓറഞ്ച്, മധുരക്കിഴങ്ങ് എന്നിവ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളിൽ ചിലത് ഉൾപ്പെടുന്നു.
——-
പുകവലി ഉപേക്ഷിക്കുക: രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിന് പുകവലി ഉപേക്ഷിക്കുക.
——-
കഫീൻ കുറയ്ക്കുക: കഫീന് കഴിക്കുന്നത് ബിപി കൂടുന്നതിന് കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
——–
സമ്മർദ്ദം കുറയ്ക്കുക : സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. യോഗയും മെഡിറ്റേഷനും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....