ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു ഇന്ധന ടാങ്കർ വിമാനം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ തകർന്നുവീണിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇറാൻ്റെ ആക്രമണത്തിൽ അഞ്ച് കെസി-135 ഇന്ധന ടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർബേസിനകത്ത് നിർത്തിയിട്ടിരുന്ന ഈ വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

മിസൈൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ഈ വിമാനങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ്. ആകാശത്ത് വച്ച് പോർ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ടാങ്കർ വിമാനങ്ങളാണ് ഇവ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...