ആ അഞ്ച് വയസ്സുകാരി എന്‍റെ കൈകളിൽ കിടന്നാണ് മരിച്ചത് ; കാബൂള്‍ സ്ഫോടനത്തെക്കുറിച്ച് ദൃക്സാക്ഷി

For full experience, Download our mobile application:
Get it on Google Play

കാബൂൾ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനം നടന്നതിന്റെ ഞെട്ടലിലാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ. താലിബാന്റെ പക്കൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഉണ്ടായ സ്ഫോടനത്തെ ഭീതിയോടെയാണ് ദൃക്സാക്ഷികൾ ഓർത്തെടുക്കുന്നത്. സ്വന്തം കൺമുന്നിൽ ആളുകൾ പിടഞ്ഞുവീണു മരിച്ച സംഭവം ഓർത്തെടുക്കുകയാണ് ഒരു ദൃക്സാക്ഷിയായ കാൾ. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് കാൾ പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഭയങ്കരമായ ശബ്ദം കേട്ടു. സ്ഫോടനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും നിരവധി ആളുകൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയെ ഞാൻ ഓടിപ്പോയി എടുത്തു. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ അവൾ എന്റെ കൈകളിൽ കിടന്ന് ജീവൻ വെടിഞ്ഞു.- കാൾ പറഞ്ഞു.വിമാനത്താവളത്തിന് പുറത്ത് ഒരു കനാൽ ഉണ്ടായിരുന്നു. അതിന്റെ മറുവശത്ത് യുഎസ് സൈനികർ അഭയാർഥികളുടെ യാത്രാരേഖകൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. അതിനാലാണ് നിരവധി യുഎസ് സൈനികരും ആക്രമണത്തിനിരയായതെന്നും കാൾ പറഞ്ഞു.

അഫ്ഗാനിസ്താനിൽനിന്ന് അഭയാർഥികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനം നടന്നത്. ഭീകരാക്രമണത്തിൽ 13 യു.എസ്. ദൗത്യസംഘാംഗങ്ങളും നിരവധി അഭയാർഥികളും കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാൻ ഘടകമായ ഐ.എസ്. ഖൊരാസൻ പുലർച്ചെ 2.30 ഓടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അമേരിക്കൻ സേനയേയാണ് തങ്ങൾ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയിൽ ഇവർ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....