കെല്ലം : ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ചുവയസ്സുകാരി പൂർണ്ണകൃപ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് പൂർണ്ണകൃപ. മുൻപ് സംസ്കൃതത്തിലും കഴിവ് തെളിയിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിരുന്നു ഇ മിടുക്കി. അമ്യതപുരി മാതാ അമൃതാനന്ദമയീ ആശ്രമത്തിലെ മുതിർന്ന സ്വാമി ധ്യാനാമൃതയാണ് പൂർണ്ണകൃപക്ക് ഭഗവദ്ഗീതയുടെ ആത്മീയ അറിവുകൾ പകർന്നു നൽകിയത്. പുതിയകാവ് അമൃത വിദ്യാലയത്തിലെ യു.കെ.ജി. വിദ്യാർത്ഥിനിയായ പൂർണ്ണകൃപ തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























