പരുമല: ഗോവയിൽ കബറടക്കിയിരിക്കുന്ന ഭാഗ്യസ്‌മരണാർഹനായ അൽവാറിസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ 100 ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഗോവ പൻജിം ദേവാലയത്തിൽ ഉയർത്തുവാനുള്ള കൊടി 2023 സെപ്റ്റംബർ 15 (വെള്ളിയാഴ്ച) കോട്ടയം ചെറിയപള്ളിയിൽ എത്തിച്ചേരും. രാവിലെ പരുമല പള്ളിയിലെ വിശുദ്ധ കുർബ്ബാനനന്തരം, ഗോവയിൽ (ബ്രഹ്മവാർ ഭദ്രസനത്തിൽ) നിന്നും എത്തുന്ന സംഘം പതാക ഏറ്റുവാങ്ങി വാഹന ഘോഷയാത്രയായി വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ശേഷം ചെറിയപള്ളിയിൽ പ്രവേശിക്കും.
പള്ളം സെന്റ് പോൾസ് പള്ളിയിൽ 10.30 ന് എത്തിച്ചേരുന്ന സംഘത്തിനു കോട്ടയം ചെറിപള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടെ പതാക ഘോഷയാത്ര കൊല്ലാട് സെന്റ് പോൾസ്, പുതുപ്പള്ളി പള്ളി, ദേവലോകം കാതോലിക്കേറ്റ് അരമന, കോട്ടയം മാർ ഏലിയാ കത്തീഡ്രൽ, കോട്ടയം കുരിശുപള്ളി, മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് പള്ളി താഴത്തെങ്ങാടി, പഴയ സെമിനാരി എന്നീ ദേവാലയങ്ങൾ സന്ദർശിച്ച ശേഷം കോട്ടയം ചെറിയപള്ളിയിൽ സമാപിക്കും. കോട്ടയം ചെറിയപള്ളിയിൽ നിന്നും പതാകയുമായി ഗോവയ്ക്ക് മടങ്ങുന്ന സംഘം ഗോവയിൽ എത്തുന്നതിനെ തുടർന്ന് 17/9/2023 ഞായറാഴ്ച ഗോവ പനജിം ദേവാലയത്തിൽ പെരുന്നാൾ കൊടിയേറ്റ് നടത്തപ്പെടും.