മുന്തിരിയുടെയും സാമ്പാറിന്റെയും ഫ്‌ളേവറുകളിലുള്ള ലഹരി സിഗററ്റുകള്‍ വ്യാപകം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുന്തിരിയുടെ മുതല്‍ സാമ്പാറിന്റെ വരെ ഫ്‌ളേവറുകളിലുള്ള ലഹരി സിഗററ്റുകള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വ്യാപകമാകുന്നു. നല്ല ലഹരിയുമുണ്ട്, വലിച്ചാല്‍ പുകയില ഗന്ധം പുറത്തറിയാത്തതിനാലാണ് ഈ സിഗററ്റുകള്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ആഗോള വിപണി കൈയടക്കിയ ബ്രാന്‍ഡുകളുടെ പേരിലാണ് വ്യാജ സിഗററ്റുകള്‍ വിപണിയിലുള്ളത്. അതിസൂക്ഷ്മ പരിശോധനയിലേ ഇവ വ്യാജനാണെന്ന് കണ്ടെത്താനാകൂ. ശ്രീലങ്ക വഴി തമിഴ്നാട്ടിലെത്തുന്ന വ്യാജ സിഗററ്റുകള്‍ കിഴക്കന്‍ ജില്ലകള്‍ വഴിയാണ് സംസ്ഥാനത്തേക്കെത്തുന്നത്.

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം, പുന്നമട, ബീച്ച്‌, പ്രധാന ജംഗ്ഷനുകള്‍, കോളേജുകളുടെ പരിസരത്തുള്ള കടകള്‍ എന്നിവിടങ്ങളിലാണ് ഫ്‌ളേവര്‍ സിഗററ്റുകള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ആലപ്പുഴ നഗരത്തിന് പുറമേ ചെങ്ങന്നൂര്‍, ഹരിപ്പാട്, കുട്ടനാട്, കായംകുളം, ചേര്‍ത്തല, മാവേലിക്കര മേഖലകളിലും വില്പന സജീവമാണ്. കൂടാതെ കോട്ടയം പത്തനംതിട്ട ജില്ലകളിലും ഇത് സുലഭമാണ്. പോലീസും എക്‌സൈസും നടത്തുന്ന പരിശോധനയില്‍ വ്യാജ സിഗററ്റുകള്‍ കടകളില്‍ നിന്ന് പിടിച്ചെടുത്താലും പിഴ അടച്ച്‌ വില്പനക്കാര്‍ രക്ഷപെടുകയാണ്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസും പോലീസും പറഞ്ഞു.

ആരോഗ്യനിര്‍ദ്ദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരത സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളോ ഈ സിഗററ്റുകളുടെ പാക്കറ്റുകള്‍ക്ക് മേല്‍ പതിച്ചിട്ടില്ല. ഉത്പാദന തീയതി, വില, കമ്പിനി എന്നിവയും കവറിന് മുകളില്‍ ഉള്‍പ്പെടുത്താതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളത്. സാധാരണ സിഗററ്റിന് അമ്പതു പൈസ ലാഭം ലഭിക്കുമ്പോള്‍ വ്യാജന് ലഭിക്കുന്നത് അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണ് വില്പന. നികുതിയോ സെസോ നല്‍കാതെ കടല്‍ കടന്നെത്തുന്ന സിഗററ്റുകള്‍ വിറ്റഴിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് സര്‍ക്കാരിന് ലഭിക്കേണ്ട കോടികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...