ജോഡോ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി ; നേതാക്കള്‍ തമ്മില്‍ അസഭ്യ വര്‍ഷം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനെ ചൊല്ലി പ്രാദേശിക നേതാക്കള്‍ തമ്മില്‍ അസഭ്യ വര്‍ഷം. ഫോണിലൂടെയും പാര്‍ട്ടിയുടെ വാട്ട്‌സാപ് ഗ്രൂപ്പുകളിലൂടെയും ചേരി തിരിഞ്ഞ് നേതാക്കളും അണികളും പരസ്പരം ഏറ്റുമുട്ടി. നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ത്തിയ ബോര്‍ഡുകളില്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കി. ഇതാണ് ഐ ഗ്രൂപ്പിലെ പ്രദേശിക നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണത്തില്‍ തുടങ്ങിയ സ്വരച്ചേര്‍ച്ച ഇല്ലായ്മകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോര്‍വിളിയില്‍ അവസാനിച്ചത്. ജോഡോ യാത്രയുടെ തിരുവല്ല നിയോജക മണ്ഡലം കോ ഓര്‍ഡിനേറ്ററായ റെജി തോമസിനെ ചെന്നൈ സ്വദേശി അജിത്ത് എന്നയാള്‍ വിളിച്ച വോയ്‌സ് മെസേജ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിവിധ വാട്ട്‌സാപ് ഗ്രൂപ്പുകളില്‍ ചേരി തിരിഞ്ഞ് ഗ്രൂപ്പ് നേതാക്കളും അണികളും ചേര്‍ന്ന് പരസ്പരം അസഭ്യവര്‍ഷം നടത്തിയത്. യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നും മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങള്‍ പോലും ഒഴിവാക്കിയതിന് പിന്നില്‍ സുധാകരന്‍ ഗ്രൂപ്പ് നേതാവായ എന്‍ ഷൈലാജ് ആണെന്നും സഹോദരനും ഡി സി സി പ്രസിഡന്റുമായ സതീഷ് കൊച്ചു പറമ്പില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്നും ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...