ബാഗിൽ ബോംബെന്ന് ഭീഷണി ; സിംഗപ്പൂർ എയർലൈൻസിന് അകമ്പടിപോയത് യുദ്ധ വിമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂര്‍ സിറ്റി : യാത്രക്കാരില്‍ ഒരാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് അകമ്പടിയൊരുക്കി സിംഗപ്പൂര്‍ എയര്‍ഫോഴ്സിന്റെ രണ്ട് എഫ് – 16 യുദ്ധവിമാനങ്ങള്‍.യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് വരെ വിമാനത്തെ യുദ്ധവിമാനങ്ങള്‍ നിരീക്ഷിച്ചു.

വിമാനത്തിലുണ്ടായിരുന്ന ഒരു 37കാരനാണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നില്‍. തന്റെ ബാഗിനുള്ളില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. 16 മണിക്കൂറും 25 മിനിറ്റും നീണ്ട യാത്രയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 5.50ഓടെ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തില്‍ എത്തിയിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം ഇയാളെ പരിശോധിക്കുകയും ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....