ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹൈദരാബാദ് – ഛണ്ഡീഗഡ് ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 108 വിമാനത്തിലാണ് സംഭവം. വിമാനം ഛണ്ഡീഗഡിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവം. യാത്രക്കാരന്റെ ബാഗിൽ നിന്ന് പുക ഉയർന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചു. തീ അണയ്ക്കാൻ ക്യാബിൻ ക്രൂ രണ്ട് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു. യാത്രക്കാരെ ഒഴിപ്പിക്കാൻ ആറ് സ്ലൈഡുകളും വിന്യസിച്ചുവെന്ന് അധികൃതർ പറഞ്ഞു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ കണക്കിലെടുത്ത്, വിമാനക്കമ്പനികൾ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമാക്കിയിരുന്നു.

ബാഗേജിൽ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നത് വിലക്കിയ വസ്തുക്കളിൽ പവർ ബാങ്കും ഉൾപ്പെടുത്തിയിരുന്നു. ലിഥിയം ബാറ്ററികളിലെ തെർമൽ റൺഅവേയുടെ അപകടസാധ്യതകൾ ഡിജിസിഎയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റിയതായും എയർലൈൻ കൂട്ടിച്ചേർത്തു. പവർ ബാങ്കുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ ഓൺബോർഡ് തീപിടുത്തത്തിന് കാരണമാകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...