നിയന്ത്രണങ്ങള്‍ നീങ്ങിയിട്ടും കൊള്ള അവസാനിപ്പിക്കാതെ വിമാനകമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ക്ക് കൂട്ടിയ ടിക്കറ്റ് നിരക്ക്, നിയന്ത്രണങ്ങള്‍ നീങ്ങിയിട്ടും, ഗള്‍ഫ് റൂട്ടില്‍ വിമാനകമ്പനികള്‍ കുറയ്ക്കുന്നില്ല. അന്ന് എയര്‍ ബബ്ള്‍ സംവിധാനത്തില്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചിരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചിരുന്നു. കോവിഡിന് മുമ്പ് ദുബായിലേക്ക് 10,000 രൂപയ്ക്കും ജിദ്ദ, ദോഹ, ബഹറൈന്‍ സെക്ടറുകളിലേക്ക് 15,000 രൂപയ്ക്കുള്ളിലും ടിക്കറ്റ് ലഭിച്ചിരുന്നു. ഇന്ന് ഇരട്ടിയോളം നല്‍കണം. മാര്‍ച്ച്‌ 27ന് രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫിലേക്ക് തൊഴിലന്വേഷകരുടെ ഒഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്. വിഷു, പെരുന്നാള്‍ പ്രമാണിച്ച്‌ നാട്ടിലെത്തുന്നവരുടെ എണ്ണവും കൂടും. ഇത് മുതലെടുക്കാന്‍ ഈ മാസം പകുതിക്ക് ശേഷം ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇനിയും കൂട്ടാനാണ് സാദ്ധ്യത.

വിമാന ഇന്ധന വില വര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തത്. എയര്‍ ഇന്ത്യയിലും ഇന്‍‌ഡിഗോയിലുമാണ് നിരക്ക് കുറവ്. വിദേശ കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, സൗദിയ, ഖത്തര്‍ എയര്‍വേഴ്സ്, ഫ്‌ളൈ ദുബായ്, കുവൈറ്റ് എയര്‍ എന്നിവയില്‍ നിരക്ക് ഏറെ കൂടുതലാണ്.

എയര്‍ഇന്ത്യ എക്സ് പ്രസിലെ ഈ ആഴ്ചയിലെ ടിക്കറ്റ് നിരക്ക്
കോഴിക്കോട് – അബുദാബി………………….. .18,565
അബുദാബി – കോഴിക്കോട്………. 6,990
കൊച്ചി – ദുബായ്……………………………….. 17,003
ദുബായ് – കൊച്ചി………………….. 11,513
കോഴിക്കോട് – ദമാം…………………………….. 31,565
ദമാം – കോഴിക്കോട്……………… 16,426
കോഴിക്കോട് – ജിദ്ദ……………………………… 44,972
ജിദ്ദ – കോഴിക്കോട്……………….. 10,790
കണ്ണൂര്‍ – ദോഹ……………………………………. 35,289
ദോഹ – കണ്ണൂര്‍…………………….. 18,218
കൊച്ചി – ബഹറൈന്‍…………………………….. 22,632
ബഹറൈന്‍ – കൊച്ചി……………… 14,020

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...