ഓഫീസര്‍മാരില്ല കുട്ടനാട്ടില്‍ വില്ലേജ് ഓഫീസുകള്‍ നാഥനില്ലാ കളരി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പു​ഴ : ഓഫീസര്‍മാരില്ല കുട്ടനാട്ടില്‍ വില്ലേജ് ഓഫീസുകള്‍ നാഥനില്ലാ കളരി. പ​ല​യി​ട​ത്തും പ​ക​രം ചു​മ​ത​ല ന​ല്‍​കി​യെ​ന്നാ​ണ് താ​ലൂ​ക്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​രു​ന്ന​വ​ര്‍ കാ​ത്തു​നി​ന്ന്​ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ത​ക​ഴി, മു​ട്ടാ​ര്‍, വെ​ളി​യ​നാ​ട്, ത​ല​വ​ടി, എ​ട​ത്വ, രാ​മ​ങ്ക​രി, നെ​ടു​മു​ടി, കൈ​ന​ക​രി വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​ഫി​സ​ര്‍​മാ​രി​ല്ലാ​ത്ത​ത്.

മേ​ഖ​ല​യി​ല്‍, വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും വീ​ടു​ക​ളു​ടെ മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണും മ​റ്റും ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. നീ​റ്റ്, കീം ​ഉ​ള്‍​പ്പെ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍​ക്ക്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട സ​മ​യ​വു​മാ​ണ്. നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍, പ​ട്ടി​ക​ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​ക്കാ​യി ഏ​റെ​പ്പേ​ര്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്നു. പു​തി​യ സാ​മ്പത്തി​ക വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ ക​രം അ​ട​ച്ച ര​സീ​ത് പ​ല​ര്‍​ക്കും വേ​ണം. ഭൂ​മി സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ളി​ലും ഭൂ​മി ത​രം​മാ​റ്റ​ല്‍ പോ​ലെ കാ​ര്യ​ങ്ങ​ളി​ലും തീ​ര്‍​പ്പു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​ര്‍​ബു​ദ​ബാ​ധി​ത​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മു​ട​ങ്ങി.

ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ല​തും സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍ പാ​സ്‌​വേ​ഡ്, വി​ര​ല​ട​യാ​ളം എ​ന്നി​വ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ന​ല്‍​കി​യാ​ലേ ക​മ്പ്യൂ​ട്ട​ര്‍ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യൂ. സ​മീ​പ​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യാ​ലും ര​ണ്ടി​ട​ത്ത്​ ഒ​രു​പോ​ലെ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. മാ​സ​ങ്ങ​ളാ​യി പ​ല വി​ല്ലേ​ജു​ക​ളി​ലും ഓ​ഫി​സ​ര്‍​മാ​ര്‍ ഇ​ല്ലാ​താ​യി​ട്ട്. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം തു​ട​ര്‍​ച്ച​യാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...