ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങളാണ് ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.10 ആഭ്യന്തര സർവീസുകളും 5 അന്താരാഷ്ട്ര സർവീസുകളും തിരിച്ചുവിട്ടത്. ശക്തമായ മഴയും കാറ്റും കാരണം അന്തരീക്ഷത്തിലെ കാഴ്ചപരിധി കുറഞ്ഞതാണ് വിമാന സർവീസുകളെ ബാധിച്ചത്. സർവീസ് വിവരങ്ങൾക്ക് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് യാത്രക്കാർക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി. വഴി തിരിച്ചുവിട്ടതിൽ ഭൂരിഭാഗവും എയർ ഇന്ത്യ വിമാനങ്ങളാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജിച്ച സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























