പോളമൂടി ഒഴുക്ക് നിലച്ച് മുല്ലേലിത്തോട്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പോളമൂടി ഒഴുക്ക് നിലച്ച് മുല്ലേലിത്തോട്. പോളയ്‌ക്കൊപ്പം മാലിന്യങ്ങളും പലയിടത്തും നിറഞ്ഞുകിടപ്പുണ്ട്. എം.സി. റോഡ് കടന്നുപോകുന്ന മഴുവങ്ങാട്ട് മുല്ലേലിപ്പാലത്തിന്റെ താഴെ മാലിന്യം തോട്ടിൽ കൂടിക്കിടക്കുന്നു. മദ്യക്കുപ്പികളടക്കം കിടപ്പുണ്ട്. കറുത്ത് കൊഴുത്തനിറത്തിലാണ് വെള്ളം. ബൈപ്പാസിന് സമാന്തരമായി ഒഴുകിയാണ് മുല്ലേലിത്തോട് ഈ ഭാഗം വഴി കടന്നുപോകുന്നത്. കോട്ടത്തോട്, ചന്തത്തോട് തുടങ്ങി നഗരത്തിലെ മിക്ക ചാലുകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലേലി. പോള ഇല്ലാത്ത ഭാഗത്തെല്ലാം മാലിന്യം പുറത്തുകാണാം. ഒരു വർഷംമുമ്പ് തോടിന്റെ ഒരുഭാഗം പോളവാരി വൃത്തിയാക്കിയിരുന്നു. പിന്നീട് തുടർനടപടികൾ ഇല്ലാതായതോടെ പോള വീണ്ടും മൂടി. നഗരത്തിലെ പ്രധാന ജനവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള മുല്ലേലിത്തോട് മാലിന്യവാഹിനിയായത് കിണറുകളിലെ ശുദ്ധജല ഉറവയെയും ബാധിക്കും. സ്വകാര്യബസ്‌സ്റ്റാൻഡ് ഭാഗത്തുനിന്നുള്ള ഓടയിലെ വെള്ളവും മുല്ലേലിത്തോട്ടിലേക്ക് എത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...