ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഫ്ലവർ ഷോ നടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഫ്ലവർ ഷോ നടക്കുന്നു. ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് ഫ്ലവർഷോ ഒരുക്കുന്നത്. പൂക്കളുടെ വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിലാണ് ഷോ ഒരുക്കുന്നത്. പൂക്കൾ കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാവും. പൂന്തോട്ടമൊരുക്കാൻ ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായി ഉണ്ടാകും. പകൽ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രവേശനം. ഫ്ളവർഷോ ഏഴിന് സമാപിക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്.

മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ....

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

കോഴിക്കോട് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

മഴയുടെ ശക്തി കുറയുന്നു ; നാളെ മുതല്‍ ഒരു ജിയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...