കൊവിഡ് പോരാളികൾക്ക് സൈന്യത്തിന്റെ സല്യൂട്ട് ; ഫ്ലൈപാസ്റ്റ് ഇന്ന്, കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങൾ പറക്കും. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും.

കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ്. വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറാൻ ഹെലികോപ്റ്ററുകൾ പറക്കും. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ്  സംഘങ്ങളുമായി കരസേനയും ചടങ്ങിന്റെ  ഭാഗമാകും. രാവിലെ ഒമ്പതര മണിക്ക് പോലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിൽ സേനാമേധാവികൾ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്ലൈപാസ്റ്റ് തുടങ്ങുന്നത്.

ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറക്കും. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. കൊവിഡ് പോരാട്ടത്തിന്റെ  ഭാഗമായ ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

കൊച്ചിയിലും ചടങ്ങുകൾ
കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തവരെ രാജ്യത്തെ സേനാവിഭാഗങ്ങൾ ആദരിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനവും ഒരുങ്ങി. രാവിലെ പത്തിന് നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ജില്ലാ കളക്ടർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ അനുമോദിക്കും. നാവികസേനയുടെ ആദരസൂചകമായി ചേതക് ഹെലികോപ്ടർ ആശുപത്രിക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. തുടർന്ന് 10.30 ന് ഡോർണിയർ വിമാനങ്ങളും സീ കിംഗ് ഉൾപ്പെടെയുള്ള ഹെലികോപ്ടറുകളും മറൈന്‍ ഡ്രൈവിന് മുകളിലൂടെ പറന്ന് ആദരമർപ്പിക്കും.

The post കൊവിഡ് പോരാളികൾക്ക് സൈന്യത്തിന്റെ സല്യൂട്ട് ; ഫ്ലൈപാസ്റ്റ് ഇന്ന്, കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...