ഫ്ലൈ ദുബായ് വിമാനാക്രമണം : രണ്ട് മാലിദ്വീപ് പൈലറ്റുമാർ യു.എ.ഇ.യിൽ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് മാലിദ്വീപ് സ്വദേശികൾ അറസ്റ്റിൽ. എഫ്.ഇസഡ് 1073 വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുമായും ഫ്ലൈദുബായി ആക്രമണത്തിന്റെ ഗൂഢാലോചനയുമായും ബന്ധമുണ്ടെന്ന സംശയത്തിലാണ് രണ്ട് പൈലറ്റുമാരെ യു.എ.ഇ. പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ മൂന്നിനാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ സംഭവത്തിൽ ഇവരുടെ പങ്കെന്തെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. മാലദ്വീപ് സ്വദേശികളായ ആറ് ഫ്ലൈദുബായ് പൈലറ്റുമാരിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ചവരാണ് ഇരുവരും. ഇവർ ഒമാനി സഹപൈലറ്റുമൊത്ത് ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സെപ്റ്റംബർ 30-നാണ് ദുബായ്-ടെൽ അവീവ് എഫ്.ഇസഡ്-1073 വിമാനത്തിൽവെച്ച് സഹപൈലറ്റ് അൽ ഹമ്മാമി കോക്പിറ്റിലെ കോടാലിയുപയോഗിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ചത്.

സ്മിത്ത് മച്ചാർ ധീരമായി ചെറുത്തുനിൽക്കുകയും കോക്പിറ്റ് വാതിൽ തുറന്നുകൊടുക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തിയശേഷം വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. കേസിൽ യു.എ.ഇ.യും ഇന്ത്യയിലെ എൻ.ഐ.എ.യും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ പ്രതിഷേധക്കാർക്ക് എതിരായ കൈയേറ്റം : നിഷ്പക്ഷ അന്വേഷണം വേണം, സിആർപിഎഫ് ഉദ്യോഗസ്ഥൻ...

0
ന്യൂഡൽഹി : വനിതാ പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസിന്റെയും സി.ആർ.പി.എഫ്. ഉൾപ്പെടെയുള്ള...

ഡൽഹിയിൽ ജന്മദിനാഘോഷത്തിനിടെ തർക്കം : ക്ലബ്ബ് മാനേജറും ബൗൺസർമാരും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിൽ ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ക്ലബ്ബ് മാനേജറും...

മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് മഞ്ഞപ്പിത്തബാധ ; ഒരാൾ മരിച്ചു, നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു

0
മലപ്പുറം : വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന...

ഇറാനെതിരെ ഉടൻ തീരുമാനം എടുക്കും : വീണ്ടും ഭീഷണിയുമായി ട്രംപ്

0
ന്യൂയോര്‍ക്ക് : ഇറാനെതിരെ വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളുമെന്ന്...