പെട്രോളിനും ഡീസലിനും പിന്നാലെ രാജ്യത്ത് സിഎൻജി വിലയും വർദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പെട്രോൾ, ഡീസൽ വിലവർദ്ധനവിന് പിന്നാലെ രാജ്യത്ത് സിഎൻജി വിലയും വർദ്ധിപ്പിച്ചു. തലസ്ഥാനമായ ഡൽഹിയിൽ സിഎൻജി കിലോയ്ക്ക് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിലെ പുതുക്കിയ നിരക്ക് 83.01 രൂപയായി ഉയർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ഇത് മൂന്നാം തവണയാണ് സിഎൻജി വില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരു രൂപയും അതിനു മുൻപ് മറ്റൊരു രൂപയും വർദ്ധിപ്പിച്ചിരുന്നു. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും സ്രോതസ്സുകൾ ആവശ്യത്തിനുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവ് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേന്ദ്ര സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. തുടർച്ചയായുണ്ടാകുന്ന ഈ ഇന്ധന വിലവർദ്ധനവ് സാധാരണക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...