ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം നടത്തി

For full experience, Download our mobile application:
Get it on Google Play

ദോഹ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെ, തെക്കൻ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം നടത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നാണ് യുഎസിൻ്റെ വിശദീകരണം. കടലിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച ബോട്ടുകൾക്കും മിസൈൽ ലോഞ്ച് സൈറ്റുകൾക്കും നേരെയാണ് ആക്രമണം നടത്തിയതെന്നും യുഎസ് പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അതിവേഗം ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത അമേരിക്കയും ഇറാനും ഒരേപോലെ തള്ളി. അതിനിടെ മൂന്ന് മാസത്തിന് ശേഷം ഇറാനിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനമായി.

മൂന്ന് മാസമായി രാജ്യത്ത് നിലനിന്നിരുന്ന കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. ജനുവരിക്ക് മുൻപുണ്ടായിരുന്നതുപോലെ അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് നിർദ്ദേശം. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് വാർത്താവിനിമയ മന്ത്രാലയത്തിന് പ്രസിഡന്റ് നിർദ്ദേശം നൽകി. പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചതായി ഐസിടി മന്ത്രി സത്താർ ഹാഷിമി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...