സിപിഐഎമ്മിലെ കൂട്ടരാജിക്ക് പിന്നാലെ പാലക്കാട് കണ്‍വെന്‍ഷന്‍ നടത്താന്‍ വിമതരുടെ നീക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഐഎമ്മിലെ കൂട്ടരാജിക്ക് പിന്നാലെ പാലക്കാട് കണ്‍വെന്‍ഷന്‍ നടത്താന്‍ വിമതരുടെ നീക്കം. ഉത്തര മലബാറില്‍ നിന്നുള്ള നിയുക്ത എം.എല്‍.എയുടെ നേതൃത്വത്തിലായിരിക്കും കണ്‍വെന്‍ഷന്‍. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. പാലക്കാട്ടെ സിപിഐഎമ്മിലെ അസംതൃപ്തര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തിലാണ് സിപിഐഎം വിമതരുടെ കണ്‍വെന്‍ഷന്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പി കെ ശശിയുടെ നേതൃത്വത്തില്‍ സമാന രീതിയില്‍ വിമത കണ്‍വെന്‍ഷന്‍ വിളിച്ച് സിപിഐഎം വിമത പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിട്ടത്.

നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജിസമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തിയത്. ഏരിയാ കമ്മിറ്റി യോഗത്തില്‍വെച്ച് ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടി തരംതാഴ്ത്തിയത്. ‘പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിനെ നിരന്തരം പാര്‍ട്ടി ജില്ലാ സെക്രട്ടറി അധിക്ഷേപിക്കുകയാണ്. എന്റെ ഔദാര്യത്തിലാണ് നീ പാര്‍ട്ടി കമ്മിറ്റിയില്‍ ഇരിക്കുന്നത് എന്നാണ് അധിക്ഷേപിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി’ എന്നാണ് രാജിവെച്ച അംഗങ്ങള്‍ പറയുന്നത്. ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് രാജിയെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...