നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ വിജയം നേടിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു. പെരമ്പൂർ മണ്ഡലത്തിലെ അംഗത്വം അദ്ദേഹം നിലനിർത്തി. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിജയിയുടെ രാജിക്കത്ത് മുതിർന്ന ടിവികെ നേതാക്കളായ കെ.എ. സെങ്കോട്ടയ്യൻ, പി. വെങ്കടരമണൻ എന്നിവർ ചേർന്ന് നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന് കൈമാറി. തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിവ് വന്നതായി നിയമസഭാ സെക്രട്ടേറിയറ്റ് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.

ഇതോടെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ വിജയ് രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഭരണഘടനാനുസൃതമായി ഒരാൾക്ക് ഒരു സീറ്റിൽ മാത്രമേ തുടരാനാകൂ എന്നതിനാലാണ് അദ്ദേഹം തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിയാൻ തീരുമാനിച്ചത്. അതേസമയം ഇവിടെ വിജയിക്ക് പകരം ആരും വരും എന്ന് ഇപ്പോള്‍ വ്യക്തമല്ല. ടിവികെ തന്നെ മത്സരിക്കുമോ അതോ സഖ്യത്തിലെ മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ തീരുമാനമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...