കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സർക്കാർ രൂപീകരിക്കുന്നില്ലെന്നാണ് നരേന്ദ്ര മോദിയുടെ ചോദ്യം. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം വെയ്ക്കു അല്ലെങ്കിൽ അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കണം എന്ന് പരിഹസിച്ചാണ് മോദി മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ചത്. കേരളത്തിൽ മുഖ്യമന്ത്രി മോഹവുമായി നേതാക്കൾ കറങ്ങി നടക്കുകയാണെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും കണ്ട അതേ കാര്യമാണ് കേരളത്തിലുമെന്ന് മോദി പറഞ്ഞു. കർണാടകയിൽ ഇപ്പോഴും മുഖ്യമന്ത്രി ചർച്ച തുടരുകയാണെന്നും അദേഹം പറഞ്ഞു.

അതേസമയം മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് മറവിരോഗമാണെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. പ്രധാന മന്ത്രി പഴയകാര്യങ്ങളൊന്നും മറന്ന് പോകരുതെന്നും ഡൽഹിയിൽ 50 ദിവസം കൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. നാഗ്പൂരിലെ നിർദ്ദേശം സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാൽ എല്ലാമായി എന്നാണ് ബിജെപി വിചാരിക്കുന്നതെന്നും എന്നാൽ കോൺഗ്രസ്‌ അങ്ങനെയല്ലെന്നും രമേശ് ചെന്നിതല പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിക്കുമെന്നും അദേഹം പറയുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...