‘റെയിൻ റെയിൻ ഗോ എവേ’ കവിതയ്ക്ക് എതിരെ യുപി ഉന്നതവിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : പ്രശസ്തമായ ഇംഗ്ലീഷ് നഴ്സറി കവിതകൾ കുട്ടികളെ തെറ്റായ മൂല്യങ്ങൾ പഠിപ്പിക്കുന്നുവെന്ന് വീണ്ടും ഉത്തർപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. മഴ പെയ്യുന്നത് എല്ലാവർക്കും ഗുണകരമാണെന്നിരിക്കെ ചെറിയ കുട്ടിക്ക് കളിക്കാൻ വേണ്ടി മഴയോട് പോകാൻ പറയുന്നത് നമ്മുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് മന്ത്രി പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘റെയിൻ റെയിൻ ഗോ എവേ’: “ചെറിയ ജോണിക്ക് കളിക്കാൻ വേണ്ടി മഴയോട് പോകാൻ ആവശ്യപ്പെടുകയാണ് ഇതിൽ. മഴ അനുഗ്രഹമായി കാണുന്ന നമ്മുടെ സംസ്‌കാരത്തിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതിനാൽ ഇത്തരം കവിതകൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണം” – മന്ത്രി പറഞ്ഞു.

‘ജോണി ജോണി യെസ് പാപ്പ’ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ കവിതയ്ക്കെതിരെയും മന്ത്രി രംഗത്തെത്തിയിരുന്നു. പഞ്ചസാര കഴിക്കുന്നത് മാതാപിതാക്കളോട് നുണ പറയുന്ന രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുമെന്നും മന്ത്രി ആരോപിച്ചു. പഴയ ഹിന്ദി കവിതകൾക്കാണ് മന്ത്രിയുടെ പ്രശംസ. പഴയ തലമുറ പഠിച്ചു വളർന്ന പരമ്പരാഗത ഹിന്ദി കവിതകൾക്ക് ആഴത്തിലുള്ള മൂല്യങ്ങളും സാംസ്‌കാരിക പ്രാധാന്യവുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അധ്യാപകർ പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കണമെന്നും പുരാതനമായ ഗുരു – ശിഷ്യ പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും കാൺപൂരിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം അധ്യാപകരോട് ആഹ്വാനം ചെയ്തു. പാശ്ചാത്യ മൂല്യങ്ങളേക്കാൾ ഭാരതീയ മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന വിദ്യാഭ്യാസ രീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...