ഭക്ഷ്യ-കാർഷികോൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചെറുധാന്യങ്ങൾ (മില്ലറ്റ്) ഉൾപ്പെടെയുള്ള ഭക്ഷ്യ-കാർഷികോൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കാൻ ബയർ-സെല്ലർ സംഗമം. കൊച്ചിയിൽ ഡിസംബർ 28 മുതൽ 30 വരെ നടക്കുന്ന മില്ലറ്റ്-മീൻ പ്രദർശന ഭക്ഷ്യമേളയിൽ നടക്കുന്ന ബയർ-സെല്ലർ സംഗമത്തിന് കേരളത്തിന് പുറമെ തമിഴ്നാട്ടിലെയും കർണാടകയിലെയും കർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, സംരംഭകർ കാർഷിക സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ നേരിട്ടെത്തും. ഇവരുടെ ഉൽപന്നങ്ങൾ പരിചയപ്പെടാനും വ്യാപാരബന്ധമുണ്ടാക്കാനും അവസരമുണ്ടാകും.

ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ഉൽപാദകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുകയും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചെറുധാന്യങ്ങൾക്ക് കേരളത്തിൽ വിപണിയൊരുക്കകയുമാണ് ലക്ഷ്യം. കേരളത്തിലെ സംരംഭകരുടേതുൾപ്പെടെയുള്ള ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളും ബയർ-സെല്ലർ സംഗമത്തിലുണ്ടാകും. കൂടാതെ മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉൽപന്നങ്ങളുമുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചും അവയുടെ കീഴിലുള്ള കർഷക ഉൽപാദന കമ്പനികളും സംരംഭകരും സംഗമത്തിനെത്തും. ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താൽപര്യമുള്ള ഉപഭോക്താക്കൾ, വ്യാപാരികൾ, മൊത്തകച്ചവടക്കാർ, സർക്കാർ-സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് സംഗമം പ്രയോജനപ്പെടും. ബയർ-സെല്ലർ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ, സംരംഭകർ, ഉൽപാദക കമ്പനികൾ തുടങ്ങിയവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫോൺ-9496303457.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...