വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും : മന്ത്രി എകെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി കിഫ്ബി വഴി 574 കോടി 84 ലക്ഷം രൂപ അനുവദിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ തന്നെ വന്യജീവികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി അവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാണ് ഈ തുക പ്രധാനമായും ചെലവഴിക്കുക. വനത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് മാന്ത്രിക വടി കൊണ്ട് പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്നും ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ആദ്യ പടി. വനത്തെ നശിപ്പിക്കുന്ന അധിനിവേശ സസ്യങ്ങളെ വെട്ടിമാറ്റി വനസംരക്ഷണം ഉറപ്പാക്കും. വന്യജീവികൾക്ക് ഇഷ്ടപ്പെട്ട തരം വൃക്ഷങ്ങൾ വനത്തിനുള്ളിൽ വെച്ചുപിടിപ്പിക്കും. ഇത്രയേറെ വെല്ലുവിളികൾ ഉയര്‍ന്നുവരാൻ സാധ്യതയുള്ള വകുപ്പാണ് വനംവകുപ്പ് എന്ന് ഞാൻ കരുതിയിരുന്നില്ല. മന്ത്രി സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം കഴിയുമ്പോഴേക്ക് വനം ഒരു വിഷയമായി തുടങ്ങി. മലയോര കര്‍ഷക പ്രശ്നവും, ക്രമസമാധാന പ്രശ്നം ആകുന്ന അവസ്ഥ വരെയും എത്തി. ആ സാഹചര്യത്തിലാണ് വനംവകുപ്പും വനംവകുപ്പ് മന്ത്രിയും ഉണ്ടെന്നും ജനങ്ങൾ അറിഞ്ഞ് തുടങ്ങിയത്. വനംവുകുപ്പ് ഒരു സുപ്രധാനമായ വകുപ്പാണെന്ന് തിരിച്ചറിയുക കൂടിയായിരുന്നു അത്.- എ.കെ. ശശീന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...