ന്യൂഡല്‍ഹി : പ്രീ-ഐപിഒ ഫണ്ട് സമാഹരണത്തിന്റെ ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ താഴേക്ക് പതിച്ച് സൊമാറ്റൊ. 2021 ജൂലൈ 23 ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റൊ അതിന്റെ ഇഷ്യു വിലയായ 76 രൂപയേക്കാള്‍ 39 ശതമാനം താഴെയാണ് വ്യാപാരം ചെയ്യുന്നത്.
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്ബനിയുടെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 ശതമാനം വരെയാണ് ഇടിഞ്ഞത്. നിലവില്‍ (25-07-2022, 12.05) 11 ശതമാനം നഷ്ടത്തോടെ 48.05 രൂപ എന്ന നിലയിലാണ് സൊമാറ്റൊ വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഏറ്റവും താഴ്ന്നനിലയായ 2022 മെയ് 11 50.35 രൂപയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, വിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റൊ 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്.