ശബരി സേവാ ട്രസ്റ്റിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ അയ്യപ്പ ഭക്തർക്കായി അന്നദാനവും മെഡിക്കൽ ക്യാമ്പും നിലക്കലിൽ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നിലക്കൽ: ശബരി സേവാ ട്രസ്റ്റിന്റെയും യൂത്ത്‌ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്കായി അന്നദാനവും മെഡിക്കൽ ക്യാമ്പും നിലക്കലിൽ സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഫുഡ്‌ ട്രക്ക് പത്തനംതിട്ടയിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. നിൽക്കലിൽ നടന്ന മെഡിക്കൽ ക്യാമ്പും അന്നദാനവും ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്ക്‌ ആശ്വാസമായി. ശബരിമല പാതയിലെ പ്രധാന കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടിയിൽ സഹകാർ സ്മാർട് ക്ലിനിക്ക്, അയ്യപ്പാ ആശുപത്രി& റിസർച്ച് സെൻ്റർ എന്നീ ഹോസ്പിറ്റലുകളിലെ ഡോക്ടർമ്മാരുടെ സേവനം ലഭ്യമാക്കി.

ട്രസ്റ്റ് സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സിൽ ഫാദർ. പി. വൈ ജെസൻ, ഡോ. സുധീഷ് ആചാര്യൻ, മുഹമ്മദ് ഹാഷിം അസ്ഹരി, നഹാസ് പത്തനംതിട്ട എന്നിവർ മാനവ സൗഹൃദ ദീപം തെളിയിച്ചു. എംസി ആരിഫ്, മനു തയ്യിൽ, അനിൽ ബാബു, ഷെമീർ തടത്തിൽ, കാർത്തിക്ക്, മുരിങ്ങമംഗലം സുധീഷ് സിപി. പ്രേംസാഗർ, റ്റിജോ സാമുവൽ, നസീം കുമ്മണ്ണൂർ, സുമേഷ് ആങ്ങമുഴി, അജ്മൽ അലി, വി. രാജീവ്‌, സുഹൈൽ നജീബ്, അജ്മൽ കരീം, രഞ്ജി തോമസ്സ്, സുധീഷ് സി പി, മുഹമ്മദ് ഷംനാസ് എന്നിവർ നേതൃത്വം നൽകി. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശബരിമല അയ്യപ്പ ഭക്തർക്ക് സേവനം ലഭ്യമാക്കിയിരുന്നു. ശബരിമല മണ്ഡലകാലം അവസാനിക്കുമ്പോൾ പമ്പ മുതൽ പത്തനംതിട്ട വരെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശബരി ശുചിത്യം പദ്ധതികൂടെ ശബരി ട്രസ്സ് നടപ്പിലാക്കുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...