ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും ഉൾപ്പെടുത്തണമെന്ന് മിൽമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന് മിൽമ സംസ്ഥാന സർക്കാരിനു ശുപാർശ നൽകി. 100 ഗ്രാം നെയ്യും 200 ഗ്രാം പാൽപ്പൊടിയും കിറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശയിൽ പറയുന്നത്. സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാൽപ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മിൽമ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

മലബാർ മേഖലാ യൂണിയനിൽ ഒരു ദിവസം ശരാശരി ഒന്നേകാൽ ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കുന്നു. എറണാകുളം മേഖലയിൽ വിതരണത്തിനാവശ്യമായ മുഴുവൻ പാലും അവിടെത്തന്നെ സംഭരിക്കുന്നുണ്ട്. തിരുവനന്തപുരം മേഖലയിലെ സംഭരണത്തിന്റെ കുറവ് മലബാറിൽനിന്നാണ് ഇപ്പോൾ നികത്തുന്നത്. എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...