പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ നാലാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി ജോയമ്മ സൈമണും ഭര്‍ത്താവ് വി.എസ് എബ്രഹാമും. പ്രവാസികളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്ന് ജോയമ്മ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ പത്തനംതിട്ട ജില്ല സെക്രട്ടറിയും നാഷണൽ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റിയുടെ ജില്ലാ കോർഡിനേറ്ററുമാണ് ജോയമ്മ സൈമണ്‍. ഭർത്താവ് വി.എസ് എബ്രഹാം കോട്ടയം ബസേലിയോസ് കോളേജ് ജീവക്കാരനാണ്.