ഭക്ഷ്യകിറ്റ് ലഭിച്ചില്ല : പ്ര​കോ​പി​ത​രാ​യി ഇതര സംസ്ഥാന തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

പൂ​ക്കോ​ട്ടും​പാ​ടം : രാജ്യം മുഴുവൻ കൊറോണയോട് മല്ലിടുകയാണ്. അതിനിടയിൽ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച ഒന്നാണ് ഭക്ഷ്യകിറ്റ്. സാധാരണക്കാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും ആകെ ആശ്വാസമാണ് ഭക്ഷ്യ കിറ്റ്. എന്നാൽ പൂ​ക്കോ​ട്ടും​പാ​ട​ത്തെ ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ൽ ഇ​റ​ങ്ങി. ഭക്ഷ്യ കിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ രംഗത്ത് എത്തിയത്.

പൊ​ലീ​സ് ഇ​ട​പെ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ചു. അ​മ​രമ്പ​ലം പ​ഞ്ചാ​യ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും ലോ​ക്ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ തൊഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ​ഘ​ട്ടം 250 ഭക്ഷ്യ കി​റ്റു​ക​ളാ​ണ് തൊ​ഴി​ൽ വ​കു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വിതര​ണം ചെ​യ്യാ​നു​ള്ള കി​റ്റു​ക​ൾ ഭ​ക്ഷ്യ വ​കു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റാ​ക്കിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ചി​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റ് ല​ഭി​ച്ച​തോ​ടെ കി​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ്ര​കോ​പി​ത​രാ​യി കൂ​ട്ട​മാ​യി പോ​ലീ​സ് സ്റ്റേഷനി​ലേ​ക്ക് പോ​കാ​നാ​യാ​ണ് അ​ങ്ങാ​ടി​യി​ൽ എ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ള​ൻ​റി​യ​ർ​മാ​രും ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി തി​രി​ച്ച​യ​ച്ചു. ലോക്ഡൗണിനെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ ത​ങ്ങ​ൾ പ​ട്ടി​ണി​യി​ലാണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പറഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ 600 തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് എ​ത്തി​ക്കു​മെ​ന്നും കി​റ്റ് ത​യ്യാ​റാ​ക്കി ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് നേ​രി​ടു​ന്ന പ്ര​ശ്ന​മെ​ന്നും ഉ​ട​ൻ കി​റ്റ് ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡന്റ്​ വ്യക്തമാക്കി. നി​ല​വി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മില്ലെന്നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഭക്ഷ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച്‌ ന​ൽ​കു​ന്നുണ്ടെ​ന്നും കൂ​ട്ട​ത്തി​ലെ ചി​ല​ർ​ക്ക് ധാ​ന്യ​കി​റ്റു​ക​ൾ ല​ഭി​ക്കു​ക​യും തങ്ങൾക്ക് ല​ഭി​ക്കു​ക​യി​ല്ല​ന്ന ഭീ​തി കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​കോ​പി​ത​രാ​കു​ന്ന​തെ​ന്നും കെ​ട്ടി​ട ഉ​ട​മ​ക​ളും പ്ര​തി​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...