വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

നാദാപുരം : വീട്ടില്‍ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തെ തുടര്‍ന്ന് കുഴിമന്തി പാകം ചെയ്യാന്‍ വാങ്ങിയ സാധനങ്ങള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷ്യ യോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിവിധ ഭക്ഷണസാധനങ്ങള്‍ കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ഇതേത്തുടര്‍ന്ന് സാധനങ്ങള്‍ വിറ്റ കട അടച്ചു. ചേലക്കാട് മര്‍വ സ്റ്റോറാണ് പൂട്ടിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പനി, വയറിളക്കം, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് വീട്ടുകാര്‍ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലും കുട്ടികള്‍ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദര്‍ശിച്ചു പരിശോധന നടത്തി. തുടര്‍ന്ന് കുടിവെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...