കടം തിരിച്ച് നൽകാത്തതിന് മർദ്ദനമേറ്റ ഒഡീഷ വിദ്യാർത്ഥി വിഷം കഴിച്ചു ; ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : വിരമിച്ച അധ്യാപകനിൽ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാത്തതിന് ക്ലാസമുറിയിൽ വെച്ച് മർദ്ദനമേറ്റ 16 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം. 10,000 രൂപ കടം വാങ്ങിയെങ്കിലും തിരിച്ച് നൽകാത്തതിനെ തുടർന്നാണ് മുൻ അധ്യാപകൻ ക്ലാസ് മുറിയിലെത്തി കുട്ടിയെ അടിച്ചത്. ഭോജ്പൂരിലെ ബിആർജി പ്ലസ് – 2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുകയായിരുന്നു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.

ജമൻകിര കോളേജിലെ വിരമിച്ച അധ്യാപകനിൽ നിന്ന് വിദ്യാർത്ഥി 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വിദ്യാർത്ഥിയെ അടിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വിരമിച്ച അധ്യാപകൻ തിങ്കളാഴ്ച കുട്ടി പഠിക്കുന്ന ബിആർജി കോളേജിലെത്തി ക്ലാസ് മുറിയിൽ വിദ്യാർത്ഥിൾക്ക് മുന്നിൽ വെച്ച് കുട്ടിയെ അടിക്കുകയായിരുന്നു.

സഹപാഠികളുടെ മുന്നിൽ അപമാനിതനായ കുട്ടി മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ഇപ്പോൾ കുച്ചിന്ദ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും കുച്ചിന്ദ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ശോഭാകര സേട്ട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...