31 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ; ഉച്ചക്കട സ്കൂള്‍ അടച്ചിടാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കായംകുളത്തിനും കൊട്ടാരക്കരയ്ക്കും പിന്നാലെ കുട്ടികളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത ഉച്ചക്കട സ്കൂളിലും കടുത്ത നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം. 31 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ ഉച്ചക്കട സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ 5 ദിവസം അടച്ചിടാന്‍ ഉത്തരവിട്ടത്.

ഉച്ചക്കട എല്‍.എം.എല്‍.പി. സ്‌കൂളില്‍ 420 കുട്ടികള്‍ ഉള്ളതില്‍ നിന്നും 375 കുട്ടികള്‍ അന്നേ ദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. 31 കുട്ടികള്‍ക്ക് ചര്‍ദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10 മണിക്ക് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി. സ്‌കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികള്‍ക്കും സ്‌കൂളില്‍ വരാത്ത കുട്ടികള്‍ക്കും അസുഖം ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ഉണ്ട്.

നാല് കുട്ടികള്‍ രണ്ടാം തീയതി രാത്രി 10 മണി മുതല്‍ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് & സേഫ്റ്റി ആഫീസര്‍, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് & സേഫ്റ്റി ഓഫീസര്‍ സ്‌കൂളില്‍ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്ബിള്‍ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്‌റ്റോര്‍ റൂം സീല്‍ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തും. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടും സ്‌കൂള്‍ അധികൃതരോടും നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...