തമിഴ്നാട് തിരുപ്പൂരില്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂരി : തമിഴ്നാട് തിരുപ്പൂരില്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. 11 കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു). ശിശു സംരക്ഷണ കേന്ദ്രമായ വിവേകാനന്ദ സേവാലയത്തില്‍ താമസിക്കുന്ന കുട്ടികളെയാണ് ബുധനാഴ്ച രാത്രി ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില വഷളായതോടെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി കുട്ടികള്‍ രസം ചോറ് കഴിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം 14 കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി, കുറച്ചുപേര്‍ ബോധരഹിതരായി. ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവെച്ചാണ് മൂന്ന് പേര്‍ മരിച്ചത്. വിവേകാനന്ദ സേവാലയം അംഗീകൃത ശിശു സംരക്ഷണ കേന്ദ്രമാണെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും തിരുപ്പൂര്‍ കളക്ടര്‍ വിനീത് പറഞ്ഞു. മൂന്ന് പേര്‍ ഐസിയുവിലാണ്. പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...