പത്രങ്ങളിൽ ഭക്ഷണ സാധനങ്ങൾ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പത്രങ്ങളിൽ ഭക്ഷണ സാധനങ്ങൾ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മുന്നറിയിപ്പ് നൽകി. എഫ്എസ്എസ്എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.കമല വർധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകൾ ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് കമല വർധന റാവു പറഞ്ഞു. അച്ചടി മഷികളിൽ ലെഡ്, ഹെവി ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം.

അത് ഭക്ഷണത്തിൽ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വട പാവ്, ബേക്കറി വസ്തുക്കൾ അടക്കം ആഹാര സാധനങ്ങൾ പത്രങ്ങളിൽ പൊതിഞ്ഞു നൽകുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാർക്കും മറ്റും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. അച്ചടി മഷി ഹാനികരമായതിനാൽ ഉപഭോക്താക്കൾക്ക് വിൽക്കുമ്പോൾ ഭക്ഷണസാധനങ്ങൾ പത്രങ്ങളിൽ പൊതിഞ്ഞ് നൽകരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകർക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...