ഫുഡ്സ്‌കേപ്പിംഗ് : പിന്തുണച്ച കർഷകർക്ക് ആദരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭാ ഹരിത കർമ്മ സേനയുടെ ഫുഡ് സ്കെപ്പിംഗ് പദ്ധതിയിൽ കൃഷിക്ക് ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നൽകിയ കർഷകരെ ആദരിച്ചു. ആഫീസ് സമുച്ചയങ്ങളിലെ ജൈവ മാലിന്യം സംസ്കരിച്ച് തയ്യാറാക്കിയ പാം ബയോഗ്രീൻ മാന്വർ എന്ന ജൈവ വളം ഉപയോഗിച്ച് കളക്ടറുടെ വസതിയിൽ നടത്തിയ കൃഷിയുടെ വിളവെടുത്തപ്പോഴാണ് ഹരിതശ്രീ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ ആദരിച്ചത്. ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളായ ടി ജി സുകുമാരൻ, ഇരിപ്പച്ചോട്ടിൽ വാസു എന്നിവരെ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐ എ എസ് പൊന്നാട അണിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രനാദൻ നായർ നേരിട്ടെത്തി കൃത്യമായി ഇടവേളകളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ജൈവ മാലിന്യ സംസ്കരണത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും ദീർഘകാലം നിലനിൽക്കുന്നതും ലളിതവുമായ മാതൃകയാണ് നഗരസഭ ഹരിതകർമ്മസേന ഒരു വർഷക്കാലം നടത്തി വിജയിപ്പിച്ചു കാണിച്ച ഫുഡ് സ്കേപ്പിങ് എന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. ഈ മാതൃക സാമൂഹിക സന്നദ്ധ രാഷ്ട്രീയ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പൊതുജനങ്ങളും കൂട്ടായ്മകളും ഏറ്റെടുത്തു നടപ്പിലാക്കണമെന്നും അത് വഴി മാലിന്യ സംസ്കരണത്തിലെ ഈ മാതൃക ജനകീയമാക്കണമെന്നും നഗരസഭാ പ്രദേശമാകെ വ്യാപിപ്പിക്കുവാൻ ഭരണസമിതി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, കൗൺസിലർമാരായ ശൈലജ എസ്, എം സി ഷെരീഫ്, കൃഷി ഓഫീസർ ഷിബി, ഹരിതകരളം ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ, മഞ്ജു പി സക്കറിയ (ജെ ഡി ഓഫീസ്) പ്രസാദ് കെ എസ് (സീനിയർ പ്രോജക്ട് കോർഡിനേറ്റർ, ഗ്രീൻ വില്ലേജ്) ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ഷീന ബീവി സെക്രട്ടറി ബിന്ദു കെ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...