വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകമെമ്പാടുമുള്ള 700 ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി യുനെസ്കോയുടെ സഹകരണത്തോടെ ഫിഫ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പരിപാടിയുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന പ്രസ്തുത പ്രോഗ്രാമിലെ ഫുട്ബോൾ വിതരണ പദ്ധതി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അധ്യാപകർ, നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമാദേവി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഫുട്ബോൾ എന്ന കളിയുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുത്ത എംഎൽഎ ഫുട്ബോൾ കിക്ക് ഓഫ് ചെയ്ത് തുടർന്നുള്ള കളികൾക്ക് പ്രചോദനമേകിയ ശേഷമാണ് മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വൻ അപകടം

0
പാലക്കാട്: കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി...

അൽഗോരിതം പരിഷ്‌കരിക്കണം, നിർദേശങ്ങൾ ഉടനടി നടപ്പാക്കണം ; മെറ്റയോട് കേന്ദ്രം

0
അൽഗോരിതം പരിഷ്‌കരിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര...

സംസ്ഥാനത്ത് മഴ കുറയുന്നു ; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു....

1,000 കോടിയുടെ പൊന്നാനി ഷിപ്പ്‌യാർഡ് പദ്ധതിയിൽ രാഷ്ട്രീയ പോര്

0
പൊന്നാനി : പൊന്നാനിയെ ദക്ഷിണ കേരളത്തിലെ പ്രധാന കപ്പൽനിർമാണ കേന്ദ്രമായി...