പിതാവിന്റെ മരണത്തിന് കാരണമെന്ന് സംശയിച്ച് മകളും ഭർത്താവും ചേർന്ന് അമ്മയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തുമകൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ ചെയ്ത ദുർമന്ത്രവാദമാണെന്ന ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകളും ഭർത്താവും ചേർന്ന് അമ്മയെ കൊല്ലപ്പെടുത്തി. കർണാടക തുമകുരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 55 വയസുള്ള പുഷ്പാവതിയെയാണ് മകൾ സുചിത്രയും ഭർത്താവും കൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന സുചിത്രയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും മകളും മരുമകനും ചേർന്ന് നടത്തിയിരുന്നു. സംസ്‌ക്കാരം ധൃതിപിടിച്ച് നടത്താനുള്ള തീരുമാനവും ശരീരത്തിലെ പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ അന്വേഷിക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തിലാണ് പുഷ്പവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് അസുഖം ബാധിച്ച് മരിച്ചത്. എന്നാൽ ഓൺലൈൻ വഴി ബന്ധപ്പെട്ട ഒരു ജ്യോത്സ്യൻ അമ്മ ചെയ്ത ദുർമന്ത്രവാദം മൂലമാണ് പിതാവ് മരിച്ചതെന്ന് സുചിത്രയെ വിശ്വസിപ്പിച്ചു. കൊലപാതകത്തിന് ഭർത്താവിന്റെ പൂർണ പിന്തുണയും സുചിത്രക്ക് ലഭിച്ചിരുന്നു. ദുർമന്ത്രവാദ ആരോപണം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ സാമ്പത്തിക തർക്കങ്ങളും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിജ് ഭൂഷണെതിരായ വനിതാ ഗുസ്തിതാരങ്ങളുടെ പരാതി രാഷ്ട്രീയപ്രേരിതം ; ഡൽഹി കോടതി

0
ന്യൂഡൽഹി : ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ...

റഷ്യൻ ഹാക്കിങ് ഭീഷണി ; പബ്ലിക്ക് വൈഫൈ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

0
ഹോട്ടലുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിന്റെ ത്രെറ്റ്...

മത്സ്യതൊഴിലാളിയെ കാണാതായ സംഭവം : പതിനൊന്നാം നാൾ മന്ത്രിയെത്തി ; ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും...

0
തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ...

പമ്പാ നദിയിലെ പ്രളയം മണല്‍ വാരിയാല്‍ മാത്രം ഒഴിവാകില്ല : ഫാ.ബെൻസി മാത്യു കിഴക്കേതിൽ

0
റാന്നി : പമ്പാ നദീതീരത്ത് അടിക്കടിയുണ്ടാകുന്ന പ്രളയം ഒഴിവാക്കുവാന്‍ നദിയിലെ മണല്‍...