റാന്നിയിൽ ‘ഫുട്ബോളാണ് ലഹരി ’ ലഹരിവിരുദ്ധ റാലിയും സൗഹൃദ മത്സരവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി റാന്നി ഗ്രാമപഞ്ചായത്തും എം.എസ്.ഹയർ സെക്കൻഡറി സ്കൂളും കൈകോർത്തു. ഇതിന്റെ  ഭാഗമായി ‘ഫുട്ബോളാണ് ലഹരി’ എന്ന സന്ദേശം മുൻനിർത്തി ഇരുവിഭാഗവും സംയുക്തമായി ലഹരിവിരുദ്ധ റാലിയും പെനാൽറ്റി ഷൂട്ട് ഔട്ട് സൗഹൃദ മത്സരവും സംഘടിപ്പിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിൽ പഴകുളം മധു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.ജെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ലഹരിവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കട്ടപ്പന ഗവ.ആശുപത്രി ഫിസിഷൻ ഡോ.അജാസ് ലഹരിവിരുദ്ധ സന്ദേശം നൽകി.

റാന്നി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന, കുടുംബശ്രീ പ്രവർത്തകരും എം.എസ്. സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ആളുകളാണ് റാലിയുടെ ഭാഗമായത്. റാലിക്കുശേഷം എം.എസ്.സ്കൂൾ ഗ്രൗണ്ടിൽ പെനാൽറ്റി ഷൂട്ട് ഔട്ട് സൗഹൃദ മത്സരവും നടന്നു. മത്സരത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ.സി.ജേക്കബ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ഹെഡ്മിസ്ട്രസ് സിംലമോൾ ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എ.പി.രമേശ് കുമാർ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...