വന്‍തുക ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി ; പത്തനംതിട്ട സ്വദേശിയടക്കം നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്‍തുക ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കേരളത്തിലുടനീളം ലക്ഷങ്ങള്‍ തട്ടിയ നാലുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. പിടിയിലായവരില്‍ പത്തനംതിട്ട സ്വദേശിയും. താനൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തെങ്കാശി സ്വദേശി വീരകുമാര്‍, കോട്ടയം സ്വദേശി സരുണ്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിന്‍, പത്തനംതിട്ട സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്.

ബത്തലഹേം അസോസിയേറ്റ്‌സ് എന്ന വ്യാജ മേല്‍വിലാസത്തിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് വായ്പ നല്‍കാമെന്ന് ഫോണില്‍ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്.

പ്രോസസിങ് ഫീസ്, മുദ്രപത്രം, സര്‍വ്വീസ് ചാര്‍ജ് ഇനങ്ങളില്‍ ഒന്നര ലക്ഷം രൂപയോളം പ്രതികള്‍ മുന്‍കൂറായി കൈക്കലാക്കും. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഢംബരജീവിതം നയിച്ചിരുന്ന പ്രതികളില്‍ നിന്ന് 16 എ.ടി.എം കാര്‍ഡുകള്‍, 15 മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകള്‍ എന്നിവയും കണ്ടെടുത്തു. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് പ്രതികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...