ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി കവിയൂര്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ശ്രീരഞ്ജിനി ഗോപി ബജറ്റ് അവതരിപ്പിച്ചു. ശുചിത്വം മാലിന്യ സംസ്‌കരണത്തിന്3,30,44,000 രൂപയും ജലജീവന്‍ പദ്ധതി ഉള്‍പ്പെടെ കുടിവെള്ളത്തിന് 3,00,00,000 രൂപയും ലൈഫ്, പി എം എ വൈ ഭവന പദ്ധതികള്‍ക്ക് 2,23,40,000 രൂപയും തൃക്കടി ടൂറിസം പദ്ധതിക്ക് ഒരുകോടിയും മുരിങ്ങൂര്‍ക്കുന്ന്മല മിനി കുടിവെള്ള പദ്ധതക്ക് 19,00,000 രൂപയും ഫിറ്റ്‌നസ് സെന്ററിന് 95,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഉല്‍പാദന മേഖലയ്ക്കായി ഒരു കോടി 50 ലക്ഷവും, പശ്ചാത്തല മേഖലയ്ക്ക് ഒരു കോടി 86 ലക്ഷവും ആശ്രയ പദ്ധതിക്കായി 8,50,000 രൂപയും ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷവും പട്ടികജാതി മേഖലയ്ക്ക് 59 ലക്ഷവും മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 7 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും അടിസ്ഥാന വിവരശേഖരണം നടത്തുന്നതിന് ജിഐഎസ് മാപ്പിംഗിനുവേണ്ടി 8 ലക്ഷവും പഞ്ചായത്ത് രൂപീകൃതമായതിന്റെ 70 -ാം വര്‍ഷം സപ്തതി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവ സോളാര്‍ സിസ്റ്റത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിന് 15 ലക്ഷവും കുട്ടികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം നല്‍കുന്ന അക്ഷയപാത്രം പദ്ധതി, കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഈ സാക്ഷരതാ ഗ്രാമം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ്, സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം സ്മാര്‍ട്ട് അംഗന്‍വാടി, ശിശു സൗഹൃദ പഞ്ചായത്ത്, പട്ടികജാതി കോളനികളില്‍ മിനി സോളാര്‍ ലൈറ്റ്, ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ്, നദീതീര സംരക്ഷണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റേച്ചല്‍ വി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി . കെ സജീവ്,എം വി തോമസ്, വി.എസ്. സിന്ധു, അനിതാ സജി, ലിന്‍സി മോന്‍സി, സി.എന്‍ അച്ചു, പ്രവീണ്‍ ഗോപി, സിന്ധു ആര്‍ സി നായര്‍, കെ.ആര്‍ രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍,മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...