പോലീസിനെ അപായപ്പെടുത്താൻ ശ്രമം ; 69കാരന് രണ്ടുവർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് 69 കാരെ മുംബൈയിലെ സെഷൻസ് കോടതി രണ്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മുഹമ്മദ് അൻസാരിയാണ് സിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ച കാറുമായി വരുന്നതിനിടെ തടയാൻ ശ്രമിച്ച പോലീസിനെ അപായപ്പെടുത്താൻ ഡ്രൈവർക്ക് നിർദേശം നൽകിയെന്നാണ് ആരോപണം. പ്രതി നേരത്തെ തന്നെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ ഇനി അനുഭവിക്കേണ്ടതില്ല. അൻസാരിയുടെ കൂട്ടാളി ഒളിവിലാണ്. പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഇയാൾക്കുണ്ടെന്നും അവരെ പരിചരിക്കാൻ മറ്റാരുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ വശങ്ങൾ പരിഗണിച്ച്, ഇതിനകം അനുഭവിച്ച കാലയളവിലേക്ക് ശിക്ഷിക്കുകയായിരുന്നു.2014 മേയ് 26നായിരുന്നു സംഭവം. ദിൻദോശി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കാർ മോഷണക്കേസിലെ കാറുമായി അൻസാരി ആനന്ദ് നഗറിലേക്ക് വരുന്നുണ്ടെന്ന് വിവിരം ലഭിച്ച പോലീസ് പ്രതികളെ തടയാൻ ശ്രമിച്ചു. പൊലീസ് കൈ കാണിച്ചപ്പോൾ പ്രതികൾ പോലീസിന് നേരെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പോലീസ് ഇവരുടെ കാറിനു നേരെ വെടിയുതിർത്തു. തുടർന്ന് കാർ മറ്റ് രണ്ടു വാഹനങ്ങളിൽ ഇടിക്കുകയും സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. അൻസാരിക്കും ഡ്രൈവർക്കുമെതിരേ കൊലപാതക ശ്രമകുറ്റവും ചുമത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...