നിർബന്ധിത മതപരിവർത്തനം നടത്തി ; നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലക്നൗ: നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. യുപിയിലെ ഫകർപൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൻഷാറാം, രാംബച്ചൻ, ഭാര്യ നീലം, രേഷ്മ എന്നിവരാണ് നിർബന്ധിത മതപരിവർത്തനത്തെ തുടർന്ന് പിടിയിലായതെന്ന് എഎസ്പി രാമാനന്ദ് പ്രസാദ് കുശ്വാഹ അറിയിച്ചു. മേഖലയിലെ വലതുപക്ഷ ​ഹിന്ദു സംഘടനയുടെ പരാതിയിന്മേലാണ് നടപടി. ​ഗ്രാമവാസികളിൽ പലരെയും ഭീഷണിപ്പെടുത്തി, ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

2020-ലാണ് യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനത്തെ തടയുന്നതിനായി ഓർഡിനൻസ് പാസായത്. ബലപ്രയോ​ഗത്തിലൂടെയോ നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തുകയും 10 വർഷം തടവ് വരെ ശിക്ഷ ലഭിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...

അടൂര്‍ എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : സുരക്ഷ കാര്യക്ഷമമല്ലെന്ന് യാത്രക്കാര്‍

0
അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും...